മൊബൈലില്‍ ഈ ആപ്പുകള്‍ ഉണ്ടോ?; എങ്കില്‍ വേഗം നീക്കം ചെയ്യണം എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

0

എന്നാല്‍ ആപ്പുകളുടെ കാലം ആണ് .എന്തിനും ഏതിനും ആപ്പുകള്‍ ഉണ്ട് .എന്നാല്‍ അങ്ങനെ എല്ലാ ആപ്പുകളും സുരക്ഷിതം ആണെന്ന് കരുതണ്ട .ഇന്ത്യന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാക്കിസ്ഥാന്‍ ആപ്പുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നാല് ആപ്പുകള്‍ കണ്ടെത്തി കഴിഞ്ഞു .

ടോപ് ഗണ്‍ (ഗെയിം ആപ്പ്), എംപിജുംഗീ (മ്യൂസിക് ആപ്പ്), ബിഡിജുംഗീ (വീഡിയോ ആപ്പ്), ടോക്കിംഗ് ഫ്രോഗ് (വിനോദം) ആപ്പുകളാണ് മാല്‍വെയറുകളാണെന്ന് കണ്ടെത്തിയത്. ഈ ആപ്പുകള്‍ ആരെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചാരവൃത്തി നടത്താനാണ് പാക്കിസ്ഥാന്‍ ഇത്തരത്തലുള്ള ആപ്പുകള്‍ നിര്‍മിക്കുന്നതെന്ന് മന്ത്രാലയം പറയുന്നു. മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ ഇത്തരം ആപ്പുകള്‍ക്ക് എതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം എന്നും മുന്നറിയിപ്പ് ഉണ്ട് .