മോഹന്‍ലാല്‍ തന്നെ താരം ;ട്വിറ്ററില്‍ 1 മില്യണ്‍ ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ മലയാളി താരം എന്ന ബഹുമതി മോഹന്‍ലാലിന്

0

ട്വിറ്ററിൽ 10 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്നാ ബഹുമതി ഇനി  മോഹൻലാന് സ്വന്തം . ട്വിറ്ററിൽ മോഹൻലാലിനെ ഫോളേ ചെയ്യുന്നവരുടെ എണ്ണം ഇന്നലെ 10 ലക്ഷം കടന്നതോടെയാണ് മോഹന്‍ലാല്‍ ഈ നേട്ടം കരസ്ഥമാക്കിയത് .

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് മോഹന്‍ലാല്‍.ആറ് വർഷങ്ങൾക്ക് മുമ്പാണ് ലാൽ ട്വിറ്ററിൽ അക്കൗണ്ട് തുറക്കുന്നത്. ബ്ലോഗിലെന്ന പോലെ ട്വിറ്ററിലും സജീവമാണ് താരം.ട്വിറ്ററില്‍ ഫെയ്‌സ്ബുക്കില്‍ മോഹന്‍ലാലിനേക്കാള്‍ ലൈക്കുകളുള്ള ദുല്‍ഖര്‍ സല്‍മാന് ട്വിറ്ററില്‍ 44,000 ഫോളോവേഴ്‌സാണ്.മമ്മൂട്ടിക്ക് 57,000 ഫോളോവേഴ്‌സാണുള്ളത്. ഫെയ്‌സ്ബുക്കില്‍ മോഹന്‍ലാലിന് 38 ലക്ഷവും മമ്മൂട്ടിക്ക് 33 ലക്ഷവും ലൈക്കുകളുണ്ട്.
കാലിക പ്രസക്തമായ വിഷയങ്ങളിൽ തന്റേതായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന താരം ബ്ലോഗിലൂടെ എഴുതുകയും ട്വിറ്റർ ഫേസ്ബുക്ക് പേജുകളിലൂടെ ഇവ ഷെയർ ചെയ്യാറുണ്ട് .എല്ലാ മാസവും 21ആം തീയതി ദ കംപ്ലീറ്റ് ആക്റ്റർ എന്ന ബ്ലോഗിൽ അദ്ദേഹത്തിന്റെ ലേഖനം പ്രത്യക്ഷപ്പെടാറുണ്ട് .