മിസ്റ്റര്‍ ബീന്‍ അന്തരിച്ചോ?; കാര്യം അറിയാതെ ലിങ്ക് തുറക്കരുതെന്ന് മുന്നറിയിപ്പ്

0

പ്രശസ്തര്‍ മരിച്ചു എന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ വരുന്നത് ഇതാദ്യമായല്ല. കുറേപ്പേരുടെയങ്കിലും ഹോബിയായി മാറിയിരിക്കുകയാണിപ്പോള്‍ ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത്. എന്നാല്‍ ഇന്നലെ എല്ലാവരുടെയും പ്രിയങ്കരനായ മിസ്റ്റര്‍ ബീന്‍ അന്തരിച്ചു എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് എല്ലാവര്ക്കും വലിയ നിരാശയായിരുന്നു നല്‍കിയത്. സത്യം എന്തെന്ന് തിരക്കാതെ കണ്ടവര്‍ കണ്ടവര്‍ ലിങ്ക് ഷെയര്‍ ചെയ്തു. എന്നാല്‍ പണി കിട്ടിയത് പലരും പിന്നെയാണ് അറിഞ്ഞത്.

ഇത്തവണ വ്യാജവാര്‍ത്തയ്‌ക്കൊപ്പം വൈറസും പ്രചരിപ്പിക്കുകയാണ് ഹാക്കര്‍മാര്‍. ‘മിസ്റ്റര്‍ ബീനാ’യി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്ന റൊവാന്‍ അക്റ്റിന്‍സണ്‍ മരിച്ചു എന്ന തരത്തില്‍ ഒരു ന്യൂസ് ലിങ്ക് ബുധനാഴ്ച മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഫോക്സ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തിയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഹാക്ക് ചെയ്യപ്പെടുമെന്നും നമ്മുടെ രഹസ്യ വിവരങ്ങള്‍ ചോരുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോസ് ആഞ്ചല്‍സിലുണ്ടായ കാര്‍ അപകടത്തില്‍ റോവന്‍ മരിച്ചെന്ന ഫോക്സ് ന്യൂസിന്റെ ലിങ്കാണ് ഹാക്കേഴ്സ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയുമെല്ലാ പ്രചരിപ്പിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള നടനായത് കൊണ്ടാണ് റൊവാന്‍ അക്റ്റിന്‍സണിനെ തട്ടിപ്പുകാര്‍ ഇരയാക്കിയത്.

ഫോക്സ് തന്നെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വൈറസ് കയറിയാല്‍ ഒരു സപ്പോര്‍ട്ടിംങ് നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടും. അതിലേക്ക് വിളിച്ചാല്‍ ശരിയാക്കണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടും. അതു നല്‍കിയില്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.