ഇനി മൊബൈല്‍ ചാര്‍ജിംഗ് MRT സ്റ്റേഷനുകളിലും

0
 
MRT സ്റ്റേഷനുകളില്‍ സൗജന്യമായി മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള  സംവിധാനം ഒരുങ്ങുന്നു. സിറ്റി ഹാള്‍,  താന്‍ജോങ് പഗാര്‍, ഓര്‍ച്ചഡ്, കെന്റ് റിഡ്ജ് സ്റ്റേഷനുകളില്‍ വരും ആഴ്ചകളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാവും. പരീക്ഷണാടിസ്ഥാനത്തിലാണ് കൂടുതല്‍ യാത്രക്കാരുള്ള ഈ നാല് സ്റെഷനുകളില്‍ മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം സ്ഥാപിക്കുന്നത്. ആദ്യ ചാര്‍ജിംഗ് യൂണിറ്റ് സിറ്റി ഹാളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
തുടര്‍ന്നു മുഴുവന്‍ സ്റ്റേഷനുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുവാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. യാത്രക്കാരുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും കൂടുതല്‍ സ്റ്റേഷനുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുക. 
ഓരോ പോയിന്റുകളിലും ഒരേ സമയം മൂന്നു മൊബൈല്‍ ഫോണുകള്‍ ചാര്‍ജു ചെയ്യാനുള്ള സൗകര്യമാണുള്ളത്. വിവിധ ഫോണുകളുടെ അഡാപ്ടറുകള്‍ ഘടിപ്പിക്കുവാനുള്ള സൗകര്യവും ഇതിലുണ്ടാകും.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം MRT സ്റ്റേഷനുകളില്‍ നിലവില്‍ വരുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമായിരിക്കും.