കമോണ്‍ പപ്പാ… പരിസരം മറന്ന് ആർത്തുവിളിച്ച് കുഞ്ഞു സിവ; വീഡിയോ വൈറൽ

0

ഐ.പി.എല്ലില്‍ ഇത്തവണ താരമായത് ക്യാപ്റ്റൻ ധോണിയല്ല. ധോണിയുടെ മകൾ സിവയാണ്. അച്ഛന്‍ ഫിറോസ് ഷാ കോട്‌ലയിലെ പിച്ചില്‍ തകര്‍ത്തുകളിക്കുമ്പോള്‍ അമ്മ സാക്ഷിയുടെ മടിയില്‍ എഴുന്നേറ്റുനിന്ന് കമോണ്‍ പപ്പാ…. ഗോ പപ്പാ… എന്നൊക്കെ ആർത്തു വിളിച്ചുകൊണ്ടിരിക്കയായിരുന്നു സിവയാണ് ആരാധകരുടെ മനം കവർന്നത്.

മകള്‍ ആവേശം പകര്‍ന്ന് അച്ഛനെ പ്രോത്സാഹിപ്പിക്കുന്ന ഈ മനോഹര രംഗങ്ങൾ രണ്ട് ആംഗിൾ നിന്നാണ് പകർത്തിയിരിക്കുന്നത്. സൂപ്പര്‍ കിങ്‌സിന്റെയും ഐ.പി.എല്ലിന്റെയും ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രേക്ഷകരെല്ലാം തന്നെ ഇരു കൈയും നീട്ടി കുഞ്ഞു സിവയെ സ്വീകരിച്ചു കഴിഞ്ഞു.

എവെ മത്സരത്തില്‍ രണ്ട് പന്ത് ശേഷിക്കെ ആറു വിക്കറ്റിനായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ ജയം. . 26 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.