സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

1

ദുബായ്: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു.

വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ദുബായ് സാംസ്‍കാരിക മന്ത്രാലയമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശുപാര്‍ശ ദുബൈ എമിഗ്രേഷന്‍ വകുപ്പിന് നല്‍കിയത്.

സാമൂഹിക, സാംസ്‍കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങള്‍ പരിഗണിച്ചാണ് യുഎഇ ഭരണകൂടം സാദിഖലി തങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്.