പരുക്ക്; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

0

ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തീയതി സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല. ഇന്നലെ സെർബിയയ്‌ക്കെതിരായ മത്സരത്തിൽ നെയ്മറിന്റെ കണങ്കാലിന് പരുക്കേറ്റിരുന്നു.

ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരുക്ക് തിരിച്ചടിയായിരിക്കുന്നത്.