മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ഫോണിന്റെ വില കേട്ടാല്‍ തലചുറ്റും

0

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേയുള്ളൂ. മുകേഷ് അംബാനി. അംബാനിയെ പോലെ തന്നെ ബിസ്സിനെസ്സ് രംഗത്ത് ശോഭിച്ച വ്യക്തിത്തം ആണ് ഭാര്യ നിത അംബാനിയും. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മുംബൈയില്‍ മിഡില്‍ ക്ലാസ് കുടുംബത്തിലാണ് നിത അംബാനിയുടെ ജനനം.

റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ സ്ത്രീസാന്നിധ്യമായി നിത സ്ഥാനമേറ്റിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം തികയുന്നു. കൂടാതെ അന്താരാഷ്ട്ര ഒളിംബിക്‌സ് കമ്മറ്റി അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത എന്ന ബഹുമതിയും നേടിക്കഴിഞ്ഞു. എന്നാല്‍ ഇതിനേക്കാള്‍ ഏറെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് നിത അംബാനി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍.കാരണം ഈ ഫോണിന്റെ വില തന്നെ. ലോകത്ത് ഏറ്റവും വില കൂടിയ ഫോണുകളില്‍ ഒന്നാണ് നിത അംബാനിയുടേത്.

ഫാല്‍കോണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് (Falcon Supernove iPhone 6 Pink Diamond) എന്ന ഫോണാണ് നിത അംബാനി ഉപയോഗിക്കുന്നത്. ലോകത്തില്‍ വച്ച് ഏറ്റവും വില കൂടി ഫോണാണ് ഇത്.ആരുടെ എങ്കിലും നിര്‍ദ്ദേശ പ്രകാരം മാത്രമാണ് ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്. നിത അംബാനിയുടെ പ്രത്യേക നിര്‍ദ്ദേഷ പ്രകാരമാണ് ഈ ഐഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2014ല്‍ ആണ് ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ പുതിയ വേര്‍ഷനാണ് നിത അംബാനി ഉപയോഗിക്കുന്നത്. അംബാനി കുടുംബത്തില്‍ നിത അംബാനി മാത്രമാണ് ഫല്‍കോണ്‍ സൂപ്പര്‍ നോവ ഐഫോണ്‍ 6 പിങ്ക് ഡയണ്ട് ഉപയോഗിക്കുന്നത്. ഈ ഫോണിന്റെ വില 48.5 മില്ല്യന്‍ ഡോളറാണ്, അതായത് ഏകദേശം 315 കോടിയോളം വില വരും.

ഫോണ്‍ സവിശേഷത
ഈ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്, 24 കാരറ്റ് സ്വര്‍ണ്ണവും പിങ്ക് ഗോള്‍ഡും ചേര്‍ത്താണ്. ഇത് നിലത്തു വീണാല്‍ പൊട്ടാതിരിക്കാനായി പ്ലാറ്റിനം കോട്ടിങ്ങ് നല്‍കിയിട്ടുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഒരു വലിയ ഡയമണ്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ ഫോണ്‍ ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഈ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ ഉടമയ്ക്ക് ലഭിക്കും.ഫോണ്‍ വിപണിയില്‍ ആഡംബരങ്ങള്‍ക്ക് ഒരവസാനവാക്കുണ്ടെങ്കില്‍ അത് ഈ ഫോണ്‍ ആണെന്ന് ചുരുക്കം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.