നിവിന് ഇത് സ്വപ്നനിമിഷം ; നിവിന്റെ 18 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് ബാറ്റില്‍ സച്ചിന്റെ കൈയ്യൊപ്പ്

0

ഒരു സ്വപ്നം സാക്ഷാത്കരിച്ച നിമിഷമായിരുന്നു നിവിന് ഇന്ന്. 1983’യിലെ രമേശന്റെ അത്രയില്ലെങ്കിലും ജീവിതത്തിലും ക്രിക്കറ്റിന്റെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ആരാധകനാണ് നിവിന്‍ പോളി.അപ്പോള്‍ പതിനെട്ടു വര്‍ഷമായി സൂക്ഷിച്ചു വെച്ച എംആര്‍എഫ് ബാറ്റില്‍   ക്രിക്കറ്റ്‌ ദൈവത്തിന്റെ കൈയ്യൊപ്പ് ലഭിച്ചാലോ ?അങ്ങനെ ഒരു ആഗ്രഹം നടന്ന സന്തോഷത്തില്‍ ആണ് നിവിന്‍ പോളി.

ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡര്‍ ആയതോടെ സച്ചിനെ നേരില്‍ക്കാണാനും സമയം ചിലവിടാനും നിവിന് ഭാഗ്യം ലഭിച്ചിരുന്നു .കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി ഇടവേളകളില്‍ ആരവങ്ങള്‍ക്കിടയിലേക്ക് സച്ചിനൊപ്പം നിവിനും ഗ്രൗണ്ടിലിറങ്ങിയിരുന്നു.ക്രിക്കറ്റ്‌ ബാറ്റില്‍ സച്ചിന്‍ ഒപ്പ് വെച്ചു നല്‍കുന്ന ചിത്രങ്ങളും നിവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.