സ്ത്രീധനം നല്‍കിയത് 11 രൂപ, വന്നവര്‍ക്ക് ചായ മാത്രം; നോട്ട് നിരോധനത്തില്‍ വലഞ്ഞ കുടുംബം വിവാഹം നടത്തിയത് ഇങ്ങനെ ലളിതമായി

0

നോട്ട് നിരോധനത്തില്‍ വലഞ്ഞ ഒരു കുടുംബം തങ്ങളുടെ മകളുടെ വിവാഹം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള വാര്‍ത്തയായി പ്രചരിക്കുന്നത് .മറ്റൊന്നുമല്ല .കൊടുക്കാന്‍ നോട്ടു ഇല്ലാത്തത് കൊണ്ട് വളരെ ലളിതമായി ഒരു വിവാഹം നടത്തിയിരിക്കുകയാണ് നോയിഡയിലെ മഹാവിർ സിംഗും ഭാര്യ ഗ്യാനോയു൦ .രണ്ടുപേരും ഭിന്നശേഷിക്കാര്‍ .

നോട്ടു നിരോധനം വന്നതോടെ മകൾ സഞ്ജുവിന്റെ വിവാഹത്തിനു  എന്തു ചെയ്യണമെന്നറിയാതെ അവർ കുടുങ്ങി.എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നപ്പോൾ ഇരുവർക്കും ആശ്വാസമായി എത്തിയത് മരുമകൻ യോഗേഷ് തന്നെയായിരുന്നു.സ്ത്രീധനം ഒന്നും ഇല്ലാതെ സഞ്ജുവിനെ സ്വീകരിക്കാം എന്ന് യോഗേഷ് മഹാവീറിനും ഗ്യാനിക്കും ഉറപ്പ് നൽകി.

അങ്ങനെ നുള്ളിപെറുക്കി  11 രൂപ മാത്രം സ്ത്രീധനം കൊടുത്ത്  വിവാഹം നടത്തി.വളരെ കുറഞ്ഞ അതിഥികളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചുള്ളു. വന്നവര്‍ക്ക് പ്രധാനമന്ത്രി പറഞ്ഞത് പോലെ ചായ മാത്രം നല്‍കി. ഇത്രയൊക്കെ ആണെങ്കിലും വിവാഹത്തിന് ഒട്ടും പകിട്ട് കുറഞ്ഞില്ല. പ്രദേശത്തെ ചില യുവാക്കൾ ഡിജെ മ്യൂസിക് വരെ ഒരുക്കിയിരുന്നു.അങ്ങനെ എല്ലാം കേമമായി …പ്രധാനമന്ത്രി ഇതെല്ലം അറിഞ്ഞോ എന്ന് അറിയില്ല ..!