അങ്ങനെ അതും കണ്ടുപിടിച്ചു; ഷാരുഖ്​ ഖാൻ ചിത്രം ഡിയർ സിന്ദഗി കനേഡിയൻ ടി.വി ​ഷോയുടെ കോപ്പിയടിയോ ?

0

ഏതു സിനിമ ഇറങ്ങിയാലും അതിന് സാമ്യത ഉള്ള വേറെ ചിത്രങ്ങള്‍ ഉണ്ടോ എന്ന് തിരക്കുക ഇപ്പോഴത്തെ കാലത്തെ ഒരു ട്രെന്‍ഡ് ആണ് .ഒട്ടുമിക്ക കോപ്പിയടി ചിത്രങ്ങളും ഇങ്ങനെ തപ്പിയെടുക്കാറുമുണ്ട് .ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഇതാ.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഷാരുഖ് ഖാൻ ചിത്രം ഡിയർ സിന്ദഗി കോപ്പിയടിച്ചതാണെന്ന് ആരോപണം. കനേഡിയൻ ടി.വി ഷോയുടെ കോപ്പിയടിയാണ്  ചിത്രമെന്നാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന ആരോപണങ്ങൾ.  കനേഡിയൻ ടി.വി ഷോ ബിയിങ് എറികയുടെ നിർമ്മാതാക്കൾ ധർമ്മ പ്രൊഡക്ഷൻസിന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.എന്നാല്‍ തന്റെ  തിരക്കഥ ഒറിജിനലാണെന്നും കനേഡിയൻ ടി.വി ഷോ കണ്ടിട്ടിെലന്നും ആണ് സിനിമയുടെ സംവിധായക ഗൗരി ഷിൻഡേ പറയുന്നത് .

നവംബർ 25നാണ് ഷാരുഖ് ഖാനും അലിയ ഭട്ടും പ്രമുഖ റോളുകളിൽ അഭിനയിച്ച ഡിയർ സിന്ദഗി പുറത്തിറങ്ങിയത്. ഷാരൂഖ് ചിത്രത്തിൽ  മനശാസ്ത്രജ്ഞനായാണ് വേഷമിട്ടിരിക്കുന്നത്.ഡോക്ടറും യുവതിയും കഥാപാത്രങ്ങളായി വരുന്ന  കനേഡിയൻ ടി.വി ഷോയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. ഡിയർ സിന്ദഗിയിലെ കഥാപാത്രങ്ങളും എതാണ്ട് ഇതിന് സമാനമാണെന്നാണ് ആരോപണം. എന്തായാലും കാനഡയിലെ ടിവി ഷോ ഇവിടെ അധികം ആരും കണ്ടിട്ടില്ലാത്തത് കൊണ്ട് ആരോപണത്തിന്റെ സത്യാവസ്ത ഇനി പുറത്തുവരാന്‍ ഇരിക്കുന്നതെ ഉള്ളൂ ..