ആഡംബരമെന്നൊക്കെ പറഞ്ഞാല്‍ ദാ ഇതാണ് !; സൗദി രാജകുമാരന്റെ ആഡംബരവിമാനത്തിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും

0

ഗാരേജില്‍ റോള്‍സ് റോയ്‌സ് കാര്‍,  ലിഫ്റ്റ് സൗകര്യം,ഉള്ളില്‍  ടര്‍ക്കിഷ് ബാത്തിനുള്ള സൗകര്യം, നാല് വിഐപി സ്യൂട്ടുകള്‍, .ഐടച്ച് സ്‌ക്രീനുകളോടു കൂടിയ ബോര്‍ഡ്‌റൂം.. ആഡംബരമെന്നോകെ പറഞ്ഞാല്‍ ദാ ഇതാണ് ..ഈ പറഞ്ഞതൊന്നും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൌകര്യങ്ങള്‍ അല്ല ..

സൗദി രാജകുമാരനായ അല്‍ വാലീദ് ബിന്‍ തലാല്‍ വാങ്ങിയ ആഡംബര വിമാനത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത് .ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആഡംബര വിമാനമാണ് അല്‍ വാലീദ് നിര്‍മിച്ചിരിക്കുന്നത്. അല്‍ വാലീദിന്റെ വിമാനത്തെ സവിശേഷതകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം .

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ആഡംബര വിമാനമാണ് അല്‍ വാലീദ് നിര്‍മിച്ചിരിക്കുന്നത്. അല്‍ വാലീദിന്റെ വിമാനത്തെ പരിചയപ്പെടാം..എയര്‍ബസ് എ300 മോഡല്‍ വിമാനത്തെ കസ്റ്റമൈസ് ചെയ്‌തെടുക്കുകയായിരുന്നു. 300 ദശലക്ഷം പൗണ്ടാണ് ഈ വിമാനം നിര്‍മിക്കാനായി ചെലവിട്ടത്. ഓര്‍ഡര്‍ സ്വീകരിച്ച് മൂന്നാമത്തെ വര്‍ഷമാണ് വിമാനം ഡെലിവറി ചെയ്തു കിട്ടിയത്.

ഈ വിമാനം വാങ്ങിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ എയര്‍ബസ് തയ്യാറായിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോര്‍ത്തിയെടുത്ത വാർത്തകളാണെന്നാണ് പറയപ്പെടുന്നത്.എയര്‍ബസ്സ് എ300 മോഡലില്‍ സാധാരണ ഉപയോഗത്തില്‍ 600 യാത്രക്കാര്‍ക്ക് ഇരുന്ന് സഞ്ചരിക്കാന്‍ സാധിക്കും. ഈ വന്‍ സൗകര്യത്തെയാണ് തന്റെ സ്വകാര്യ ആവശ്യത്തിനായി രാജകുമാരന്‍ മാറ്റിയെടുത്തിരിക്കുന്നത്.ഒരു വന്‍ സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യങ്ങളോടെയാണ് വിമാനം പ്രവര്‍ത്തിക്കുക. പ്രത്യേക ജീവനക്കാരുണ്ട് വിമാനത്തില്‍.വിമാനത്തിനകത്ത് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഗാരേജില്‍ രാജകുമാരന്റെ റോള്‍സ് റോയ്‌സ് കാര്‍ സൂക്ഷിക്കും. ലാന്‍ഡ് ചെയ്യുന്നിടത്തു നിന്ന് ഈ കാറിലാണ് രാജകുമാരന്‍ സഞ്ചരിക്കുക.കാര്‍ ഗാരേജില്‍ നിന്ന് വിമാനത്തിനകത്തേക്ക് കയറാന്‍ ലിഫ്റ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു. അതിമനോഹരമായി ഡിസൈന്‍ ചെയ്തിട്ടുള്ള സ്‌റ്റെയര്‍കെയ്‌സുകളും ഉപയോഗിക്കാവുന്നതാണ്.

ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ക്യു എന്ന സ്ഥാപനമാണ് സൗദി രാജകുമാരന്റെ വിമാനം ഡിസൈന്‍ ചെയ്തത്.വിമാനത്തിനകത്ത് ടര്‍ക്കിഷ് ബാത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നാലു പേര്‍ക്ക് ഒരേസമയം ഇവിടെ ഉപയോഗപ്പെടുത്താം. നാല് വിഐപി സ്യൂട്ടുകള്‍ അകത്ത് സജ്ജീകരിട്ടുണ്ട്.
ഒരു പ്രാര്‍ഥനാമുറി പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ പ്രാര്‍ഥനയ്ക്കായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക ഇടം എപ്പോഴും മെക്കയുടെ ദിക്കിലേക്ക് മുഖം തിരിച്ചു നില്‍ക്കും. യാത്രയിലായിരിക്കുമ്പോള്‍ ഇത് സൗകര്യമാണ്.ഐടച്ച് സ്‌ക്രീനുകളോടു കൂടിയ ബോര്‍ഡ്‌റൂം സജ്ജമാക്കിയിട്ടുണ്ട് വിമാനത്തില്‍. ലൈവ് കോണ്‍ഫറന്‍സുകള്‍ നടത്താം ഇവിടെ.ഈ വിമാനത്തിന് സമാനമായ മറ്റൊന്ന് നിലവില്‍ ഭൂമുഖത്തില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപിന്റെ വിമാനം ഒക്കെ ഇതിന്റെ ഏഴയലത്ത് പോലും അടുപ്പിക്കാന്‍ കൊള്ളില്ല എന്ന് സാരം …

Saudi Prince Alwaleed bin Talal