പാര്‍സലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ പിടികൂടി

1

ദോഹ: ഖത്തറില്‍ പാര്‍സലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. 6,868 ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്. സ്ത്രീകളുടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.

എക്‌സ്‌റേ സ്‌കാനിങില്‍ പിടിക്കപ്പെടാതാരിക്കാന്‍ നിരവധി തവണ റാപ്പ് ചെയ്തായിരുന്നു ഗുളികകള്‍ സൂക്ഷിച്ചത്. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.