സിംഗപ്പൂര്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഓര്‍മയ്ക്കായി സിംഗപ്പൂര്‍ ബോട്ടാണിക് ഗാര്‍ഡനിലെ ഒരു പുതിയയിനം  ഓര്‍ക്കിഡ്, ഇനി അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി വ്യാഴാഴ്ച സിംഗപ്പൂരിലെത്തിയ ശ്രീ നരേന്ദ്ര മോഡി, ഇന്നലെയാണ് സിംഗപ്പൂര്‍ ബോട്ടാണിക് ഗാര്‍ഡന്‍ സന്ദര്‍ശിച്ചത്.

ഏകദേശം രണ്ടടിയോളം വളര്‍ന്ന് ഒരു ഡസനോളം പൂക്കള്‍ വരെ വിരിയുന്ന വളരെ മനോഹരമായ ഈ  ഓര്‍ക്കിഡിന് “ഡെന്‍ഡ്രോബ്രിയം നരേന്ദ്ര മോഡി” എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.