രാജ്യത്ത് ഒറ്റദിവസം 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 1,129

0

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. . ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,38,635 ആയി. ആകെ മരണം 29,861. നിലവിൽ 4,26,167 പേർ ചികിത്സയിലാണ്. ഇതുവരെ 7,82,606 പേർ രോഗമുക്തരായി.

ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ഒറ്റദിവസത്തിനിടെ 1129 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3,37,607 ആയി. സംസ്ഥാനത്ത് ആകെ 12,556 പേർ മരിച്ചു.

രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ 1,86,492 കേസുകളും 3,144 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 1,26,323 ആയി ഉയർന്നു. മരണം 3,719. കർണാടകയിൽ 75,833 കേസുകളും ആന്ധാപ്രദേശിൽ 64,713 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 55,588 കേസുകളും ഗുജറാത്തിൽ 51,399 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.