ഹരിവരാസന പുരസ്‌കാരം ഗായിക പി സുശീലയ്ക്ക്

0

സംസ്ഥാന സർക്കാരിന്‍റെ ഹരിവരാസന പുരസ്‌കാരം പ്രശസ്ത ഗായിക പി.സുശീലയ്ക്ക്. സന്നിധാനത്തെ ഓഡിറ്റോറിയത്തിൽ വെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആണ്‌ പുരസ്‌കാരം നൽകിയത്. അയ്യപ്പന്‍റെ അനുഗ്രഹത്താലാണ് തനിക്ക് ഈ അവാർഡ് ലഭിച്ചതെന്ന് പി. സുശീല പറഞ്ഞു. ഈ പ്രായത്തില്‍ എനിക്ക് മല കയറാനാകില്ല അതുകൊണ്ട് ഒരു പുരസ്‌കാരം നല്‍കിയ സ്വാമി എന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്നും. ഇപ്പോഴെനിക്ക് 84 വയസ്സായി. ഈ പ്രായത്തിലും തന്‍റെ സംഗീതത്തെ നെഞ്ചിലേറ്റിയ എല്ലാവർക്കും നന്ദി എന്നും സുശീല പറഞ്ഞു.
പൊന്നമ്പല നട തുറക്കൂ, സ്വര്‍ണ ദീപാവലി തെളിയിക്കൂ എന്ന ഗാനാലാപനത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. 1976 ല്‍ പുറത്തിറങ്ങിയ ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീകുമാരന്‍ തമ്പിയാണ്. എം.എസ് വിശ്വനാഥനാണ് സംഗീതം. 2012 മുതലാണ് ഹരിവരാസനം പുരസ്‌കാരം നല്‍കി വരുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏറെ വെല്ലുവിളികൾ നിറഞ്ഞ തീർത്ഥാടന കാലം വിജയകരമാക്കാൻ സർക്കാരിനും ബോർഡിനും സാധിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.