മെൽബൺ : പ്രവാസി അസോസിയേഷൻ അങ്കമാലി-നെടുംബാശ്ശേരിയുടെ ആഭിമുഖ്യത്തിൽ ആ പ്രദേശത്തെ ആളുകൾ ഒത്തു ചേർന്ന് പാൻ രൂപീകരിച്ചു. ആപ്രദേശങ്ങളിലെ ഓസ്ട്രേലിയായിൽ താമസിക്കുന്ന പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയും അതിനൊടൊപ്പം നല്ല ഒരു കൂട്ടായ്മ രൂപികരിക്കുകയും ആണ് ലക്ഷ്യം.ഈ കുടുംബക്കൂട്ടായ്മയുടെ ആദ്യത്തെ യോഗവും അതിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കലും ഈ മാസം 29 – ന് നോബിൾ പാർക്ക് സെന്റ് .ആന്റണീസ് പള്ളിയുടെ ഹാളിൽ വച്ച് ചേരും.തുടർന്ന് ഭാവിയിലെ ഒരു വർഷത്തെ പ്രവർത്തനവുമായുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.ഇതിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.0413226353,0450 281 2 34,0469142968,നോബിൾ പാർക്കിലെ 90 -Buckley st, ലാണ് വൈകീട്ട് 6 മണിക്ക് പാൻ അംഗങ്ങളുടെ കൂട്ടായ്മ ചേരുക.ഇതിൽ അങ്കമാലി -നെടുംബാശ്ശേരിയിലെ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.