പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ബംഗളൂരുവില്‍ 500 രൂപ പിഴ

0

ബംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ഇനി 500 രൂപ പിഴയൊടുക്കേണ്ടിവരും. അടുത്ത ദിവസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിച്ചാല്‍ പിഴ ആയിരം രൂപയായി ഉയരും. ഇതിനു മുന്‍പ് നഗരത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലായിരുന്നില്ല .

പ്ലാസ്റ്റിക് വസ്തുക്കള്‍ നഗരത്തില്‍ കുന്നുകൂടുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത് . ഇതിനെ തുടര്‍ന്നാണ് പിഴയോടുകൂടിയ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി കര്‍ണാടക മുനിസിപ്പല്‍ നിയമത്തിലെ 431-ാം ചട്ടം ഭേദഗതി ചെയ്യുകയും ചെയ്തു.ബംഗളൂരു കോര്‍പ്പറേഷന്‍ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍ക്കുന്നതിനും  വിലക്കുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.