എഞ്ചിന്‍ തകരാര്‍; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

1

അബുദാബി: ബംഗ്ലാദേശില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ അറേബ്യയുടെ എയര്‍ബസ് A320 ആണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

അഹ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ബംഗ്ലാദേശ് ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്ന് പറന്ന വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലാകുകയായിരുന്നു. കോക്പിറ്റില്‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെ പൈലറ്റ് ലാന്‍ഡിങിന് അനുമതി ചോദിച്ചു.

തുടര്‍ന്ന് വിമാനം അഹ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയും ഇവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.