പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

1

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി സൂചന നല്‍കി അദ്ദേഹത്തിന്റെ കുകുടുംബത്തിന്റെ ട്വീറ്റ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ട്വീറ്റില്‍ പറയുന്നു. മുഷറ ഫിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന അഭ്യൂഹങ്ങളും കുടുംബം തള്ളിക്കളഞ്ഞു.

അദ്ദേഹം വെന്റിലേറ്ററിലല്ല, അമുലോയിഡോസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഗുരുതരാവസ്ഥയിലാണ് ഇപ്പോള്‍. ഏറെ ദുര്‍ഘടമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക’, ട്വീറ്റില്‍ പറയുന്നു.