13-ാം ദിവസവും വർധിച്ച് ഇന്ധന വില

0

തിരുവനന്തപുരം ∙ ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധന വരുത്തി എണ്ണ കമ്പനികള്‍. തുടർച്ചയായ പതിമൂന്നാം ദിവസമാണ് വിലകൂട്ടുന്നത്. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്.

തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.75 രൂപയും ഡീസലിന് 85.44 രൂപയും ഡീസലിന് 85.44 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പെട്രോളിന് 4 രൂപ 22 പൈസയാണ് കൂടിയത്. ഡീസലിന് 6 രൂപ 65 പൈസയും കൂടി. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.

അതേസമയം, ഇന്ധനവില വര്‍ധിക്കുന്നത് സാധാരണക്കാരനെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്.