22 തീയേറ്ററുകളില്‍ 108 ഷോകളുമായി പേട്ട മുന്നില്‍ , 14 തീയേറ്ററുകളില്‍ 66 ഷോകളുമായി വിശ്വാസവും ജനുവരി 10 മുതല്‍ സിംഗപ്പൂരില്‍

0

സിംഗപ്പൂര്‍ : പൊങ്കല്‍ ആഘോഷം തമിഴ് സിനിമാ പ്രേമികള്‍ക്ക് ഇരട്ടിമധുരമാവുകയാണ്.തലൈവര്‍ നായകനായെത്തുന്ന പേട്ടയും തല നായകനായെത്തുന്ന വിശ്വാസവും ജനുവരി 10-ന് രാവിലെ 6.30 മുതല്‍ ( ഇന്ത്യന്‍ സമയം രാവിലെ 4 മണി ) സിംഗപ്പൂരില്‍ പ്രദര്‍ശനത്തിനെത്തുന്നു.ജോലി ദിവസമായ വ്യാഴാഴ്ച സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നത് ടിക്കറ്റ് ബുക്കിങ്ങില്‍ യാതൊരു കുറവും ഉണ്ടാക്കുന്നില്ല .അതിരാവിലെയുള്ള ആദ്യഷോയുടെ ടിക്കറ്റുകള്‍ ഏകദേശം മുഴവനും വിറ്റ്തീര്‍ന്ന അവസ്ഥയാണുള്ളത്.

കൂടുതല്‍ തീയേറ്റര്‍ പിടിക്കുന്ന കാര്യത്തില്‍ പേട്ട സിംഗപ്പൂരില്‍ മുന്നിലെത്തി .ആദ്യദിനം മാത്രം 174 ഷോകളാണ് രണ്ട് സിനിമകള്‍ക്കും കൂടെ സിംഗപ്പൂരില്‍ തയ്യാറാകുന്നത് .വെള്ളിയാഴ്ച മുതല്‍ ഷോകളുടെ എണ്ണം 200 കടക്കും .പേട്ട കാര്‍ണിവല്‍ സിനിമാസില്‍ 15 , ഗോള്‍ഡന്‍ വില്ലേജില്‍ 30 ,കാതെ സിനിപ്ലക്സില്‍ 42 , ഷോ തീയെറ്റേഴ്സില്‍ 21 എന്നിങ്ങനെ ഷോകള്‍ ആദ്യദിനം പ്രദര്‍ശിപ്പിക്കും .അതെ സമയം വിശ്വാസം കാര്‍ണിവല്‍ സിനിമാസില്‍ 11 , ഗോള്‍ഡന്‍ വില്ലേജില്‍ 18 ,കാതെ സിനിപ്ലക്സില്‍ 37 ഷോകള്‍ ആദ്യദിന പ്രദര്‍ശനതിനോരുങ്ങുകയാണ് .

രണ്ട് സിനിമകളും ഒരേ ദിവസം പ്രദര്‍ശിപ്പിക്കുന്നത് കൂടുതല്‍ തീയേറ്ററുകള്‍ ലഭ്യമാകുവാന്‍ വിതരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നല്‍കിയിരുന്നു .എന്നാല്‍ അതിനെയെല്ലാം മറികടന്നുകൊണ്ട്‌ പരമാവധി സ്ക്രീനുകളില്‍ സിനിമ കാണിക്കുവാനാണ് വിതരണക്കാരുടെ ശ്രമം .രണ്ട് സിനിമകള്‍ക്കും ആരാധകര്‍ ധാരാളമുള്ള സിംഗപ്പൂരില്‍ രജനികാന്തിനാണ് കൂടുതല്‍ മുന്‍‌തൂക്കം .അതുകൊണ്ട് തന്നെ പേട്ടയ്ക്ക് സിംഗപ്പൂരില്‍ ധാരാളം ഷോകള്‍ ലഭ്യമാക്കാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.