പ്രക്ഷോഭക്കടലായി രാജ്യം; ജാമിയയിലെ വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചു

0

ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ർ‌​ഥി​ക​ളെ വി​ട്ട​യ​ച്ചു. വിദ്യാര്‍ഥികളെ വിട്ടയച്ചതോടെയാണ് മണിക്കൂറുകള്‍നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്. 67 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് വി​ട്ട​യ​ച്ച​ത്. ഡ​ൽ​ഹി പൊലീ​സ് പി​ആ​ർ​ഒ എം​എ​സ് ര​ൺ​ധ​വ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ജെ​എ​ൻ​യു​വി​ലെ​യും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്ന​ത്. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി രാജ്യവ്യാപകമായി വന്‍പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.

റോ​ഡ് ഉ​പ​രോ​ധി​ച്ചാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു നേ​രെ പൊ​ലീ​സ് വെ​ടി​യു​തി​ർ​ത്തി​രു​ന്നു. ജാ​മി​യ ന​ഗ​റി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ മൂ​ന്നു ബ​സു​ക​ൾ​ക്കു തീ​യി​ട്ട​തോ​ടെ​യാ​ണു പൊ​ലീ​സ് വെ​ടി​യു​തി​ർ​ത്ത​ത്. ക്യാംപ​സി​നു പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്യാംപസി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ​യും പൊ​ലീ​സ് മ​ർ​ദി​ച്ചി​രു​ന്നു.

ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. ഇതോടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും നഗരങ്ങളിലും വിദ്യാര്‍ഥികളും യുവജനങ്ങളും തെരുവിലിറങ്ങി. ലിഗഢ് മുസ്ലീം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, ജെ.എന്‍.യു, ജാദവ്പുര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങി കലാലയങ്ങളില്‍ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.

ഡല്‍ഹിയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും രാത്രി വൈകി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയും കെ.എസ്.യുവും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല അടക്കമുള്ള കലാലായങ്ങളിലും രാത്രി വൈകി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.