സര്‍പ്രൈസ് പുറത്തുവിട്ട് പൃഥ്വിരാജ്; ട്രോളി കൊന്ന് ആരാധകരും

1

ആരാധകര്‍ക്ക് വമ്പന്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന അറിയിപ്പോടെയാണ് നടന്‍ പൃഥ്വിരാജ് ഇന്ന് രാവിലെ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയത്. കാര്യമെന്തെന്ന് അപ്പോള്‍ പറയാതെ ആരാധകരുടെ ഇമാജിനേഷന് വിഷയത്തെ വിട്ട പൃഥ്വി ഉച്ചയ്ക്ക് സര്‍പ്രൈസ് എന്തെന്ന് വെളിവാക്കുമെന്നാണ് അറിയിച്ചിരുന്നത്.
ആരും പ്രതീക്ഷിക്കാന്‍ ഇടയില്ലാത്ത ഒന്നായിരിക്കും ഈ സര്‍പ്രൈസെന്നും ലൂസിഫറിനെക്കുറിച്ചോ, താന്‍ നിര്‍മ്മിക്കുന്ന നയന്‍ എന്ന ചിത്രത്തെക്കുറിച്ചോ അല്ലെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു.

ഒടുവില്‍ കാത്തിരുന്ന സര്‍പ്രൈസ് ആരാധകര്‍ക്കു മുന്നില്‍ എത്തിയതോടെ എല്ലാം കൈയില്‍ നിന്നു പോയ അവസ്ഥ ആയി. വമ്പന്‍ സര്‍പ്രൈസ് കാത്തിരുന്നവര്‍ക്കു മുന്നില്‍ എത്തിയത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തുവെന്ന വാര്‍ത്തയായിരുന്നു.
അതുവരെ ചര്‍ച്ച ചെയ്ത് ക്ഷീണിച്ച ആരാധകര്‍ പിന്നെ വൈകിയില്ല. താരത്തെ ട്രോളി കൊന്നെന്നു പറഞ്ഞാല്‍ മതിയല്ലോ.

സര്‍പ്രൈസ് കണ്ട് ഒടിയന്‍ സിനിമ ആദ്യ ഷോ കാണാന്‍ കേറിയ അവസ്ഥ ആയി പോയി എന്നാണ് ആരാധകരില്‍ ചിലര്‍ പ്രതികരിച്ചത്. അമിത പ്രതീക്ഷയുടെ ഭാരം ഇറക്കിവെച്ച് നോക്കിയാല്‍ ഒരു നല്ല അനൗണ്‍സ്‌മെന്റ് തന്നെയാണിതെന്നും പറയുന്നുണ്ട്. പ്രതീക്ഷയുടെ അമിത ഭാരം ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ലെന്ന് ആശ്വസിക്കുകയാണ് ആരാധകര്‍.
എന്നാല്‍ പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സിനെ സംബന്ധിച്ച് ഇതൊരു വലിയ അനൗന്‍സ്‌മെന്റ് ആണെന്ന് പറഞ്ഞ് സര്‍പ്പോര്‍ട്ട് ചെയ്യുന്നവരും കുറവല്ല.

മാജിക് ഫ്രെയിംസിനോട് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡന്‍ക്ഷന്‍സ് പേട്ട വിതരണത്തിനെത്തിക്കുന്നത്. കേരളത്തിലെ 200 ല്‍ പരം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജനുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.