വിഖ്യാത ചലച്ചിത്ര സംവിധായകന്‍ മൃണാള്‍സെന്‍ അന്തരിച്ചു

1

പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കോല്‍ക്കത്തയിലെ ഭവാനിപുരിലെ വസതിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. പദ്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ അദേഹം നേടിയിട്ടുണ്ട്.

കമ്മ്യൂണിസറ്റ് സഹയാത്രികനായിരുന്ന ഇദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.
1923 മേയ് 14ന് കിഴക്കന്‍ ബംഗാളിലെ (ഇന്നത്തെ ബംഗ്ലദേശ്) ഫരീദ്പുരിലായിരുന്നു ജനനം.
1953ല്‍ രാത്ത് ബോറെയിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. പിന്നീട് വന്ന നീല്‍ ആകാഷേര്‍ നീചെ പ്രാദേശികമായി അംഗാകാരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു

ഏക് ദിന്‍ പ്രതിദിന്‍, അന്തരീന്‍, കല്‍ക്കത്ത, മൃഗയാ, ഖാണ്ഡഹാര്‍ തുടങ്ങിവയാണ് പ്രധാന ചിത്രങ്ങള്‍. സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ തുടങ്ങിയവ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാര്‍ഡുകളും കാന്‍, വെനീസ്, ബര്‍ലിന്‍, മോസ്‌കോ, കയ്‌റോ, ഷിക്കാഗോ, മോണ്‍ട്രിയല്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളില്‍ ജൂറിയായി പ്രവര്‍ത്തിച്ചു.