ബോളിവുഡ് നിർമാതാവിന്റെ വീട്ടിൽ റെയ്ഡ്; മൂന്നര ലക്ഷത്തിന്‍റെ കഞ്ചാവ് പിടികൂടി; ഭാര്യ അറസ്റ്റിൽ

0

ബോളിവുഡ് നിർമാതാവ് ഫിറോസ് നാദിയാവാലയുടെ വീട്ടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. മൂന്നര ലക്ഷത്തോളം വില വരുന്ന പത്ത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസിന്റെ ഭാര്യ ഷബാന സയീദിനെ എൻസിബി അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടിൽ നടത്തിയ റെയിഡിനൊടുവിലാണ് ഷബാനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഷബാനയുടെ അറസ്റ്റ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ സ്ഥിരീകരിച്ചു.

ആരക്ഷൺ, ഫിർ ഫേര ഫേരി, വെൽകം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിർമാതാവാണ് ഫിറോസ് നാദിയാവാല. ഞായറാഴ്ച രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഫിറോസിന് എൻസിബി നോട്ടിസ് അയച്ചിരുന്നതാണ്. പക്ഷേ ഫിറോസ് ഹാജരായിരുന്നില്ല. നടി ദീപിക പദുക്കോണിന്‍റെ മാനേജർ കരിഷ്മ പ്രകാശിനും എൻസിബി സമൻസ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.