നടൻ ചി​ര​ഞ്ജീ​വി​യ്ക്ക് കൊവി​ഡ്

0

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് നടൻ ചി​ര​ഞ്ജീ​വി​യ്ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് താ​രം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാണ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റിൽ കു​റി​ച്ചു. താ​നു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും ചിരഞ്ജീവി നി​ർ​ദേ​ശി​ച്ചു.

തന്‍റെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായാണ് താരം ടെസ്റ്റ് നടത്തിയത്. കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്.