പി.വി.സിന്ധു ഇന്ത്യയുടെ അഭിമാനതാരം; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യകാരി

0

ബേസൽ: ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. ജപ്പാൻ താരം നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചാണ് സിന്ധുവിന്‍റെ ചരിത്രവിജയം. സ്കോർ- 21-7, 21-7. 2016-ല്‍ ഒളിമ്പിക് മെഡലെന്ന ചരിത്ര നേട്ടം കുറിച്ച സിന്ധു ഇപ്പോഴിതാ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും സ്വന്തംപേരിലാക്കിയിരിക്കുകയാണ്.

വെറും 38 മിനുട്ട് കൊണ്ടാണ് സിന്ധു സ്വിസ്റ്റർലൻഡിലെ ബേസലിൽ ചരിത്രം രചിച്ചത്. മത്സരത്തിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് പി.വി സിന്ധു കാഴ്ചവെച്ചത്. ആദ്യ സെറ്റ് വെറും 16 മിനുട്ടുകൊണ്ടാണ് സിന്ധു സ്വന്തമാക്കിയത്.ഇതേവേദിയില്‍ തുടര്‍ച്ചയായ രണ്ടു ഫൈനലുകളിലെ തോല്‍വികള്‍ക്കു ശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്.

ഒളിമ്പിക്സിന്റെ ഫൈനലിൽ കളിച്ച ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി ചരിത്രം സൃഷ്ടിച്ചിരുന്ന സിന്ധു ഇതോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അഞ്ച്മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി റെക്കാഡിട്ടു. 2013, 2014 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയിരുന്ന ഇൗ 24 കാരി കഴിഞ്ഞ രണ്ട് വർഷങ്ങളിലും വെള്ളി കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽപ്പിച്ചിരുന്ന ജാപ്പനീസ് താരത്തെതന്നെ ഫൈനലിൽ കീഴടക്കാൻ കഴിഞ്ഞു എന്ന പകരം വീട്ടലിന്റെ കൗതുകം കൂടി സിന്ധുവിന്റെ ഈ കിരീട വിജയത്തിലുണ്ട്.

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിയൊന്നുകാരി. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താന്‍ സ്‌പോര്‍ട്‌സില്‍ എത്തിയതെന്ന് സിന്ധുവിന്റെ പക്ഷം എന്നാൽ സിന്ധുവില്‍ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് പിതാവ് രമണ പറയുന്നു. രമണയുടെ സുഹൃത്ത് ഗോപിചന്ദ് ആണ് പത്തു വർഷമായി സിന്ധുവിന്റെ കോച്ചിങ് ചുമതല വഹിക്കുന്നത്.