മേഘങ്ങൾ നീങ്ങി തുടങ്ങിയതായി സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ

0

കഴിഞ്ഞ മൂന്നു ദിവസമായ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക ജില്ലകളിലും കഴിഞ്ഞ മൂന്നു ദിവസമായി തുടർച്ചയായാണ് മഴ പെയ്യുന്നത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. എന്നാൽ വെള്ളിയാഴ്ച രാവിലത്തെ സാറ്റ്‍ലൈറ്റ് ചിത്രങ്ങൾ കേരളത്തിന് ചെറിയ ആശ്വാസം നൽകുന്നതാണ്.

കഴിഞ്ഞ മൂന്നു ദിവസമായി കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യയുടെ ആകാശം മൂടിക്കെട്ടി നിൽക്കുകയാണെങ്കിൽ ഇന്ന് മേഘങ്ങൾ മധ്യപ്രദേശ് ഭാഗത്തേക്ക് നിങ്ങുന്ന കാഴ്ചകളാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ കാണുന്നത്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളിൽ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.