വേശ്യകൾ തങ്ങളുടെ തുണിയഴിക്കും, അർണബ്‌‍ മറ്റുള്ളവരുടേയും; അർണബ്; ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്കുമായി ആർ.ജി.വി

0

മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ രാം ​ഗോപാൽ വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.അർണബ്; ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് രാംഗോപാല്‍വര്‍മ തന്നെയാണ് പുറത്ത് വിട്ടത്.

”വേശ്യകൾ മറ്റുള്ളവരുടെ വിനോദത്തിനുവേണ്ടി തുണിയഴിക്കും, അർണബ് തന്റെ വിനോദത്തിനായി മറ്റുള്ളവരുടെയും എന്ന” വാചകവും ആർ.ജി.വി പോസ്റ്ററിനൊപ്പം കുറിച്ചു. ‘നാഷൺ വാണ്ടസ് ടു നോയുടെ പിറകിലുള്ള’ സത്യം ഇനി രാജ്യമറിയുമെന്നും ആർ.ജി.വി കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് പന്ത്രണ്ടിന് അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ ചർച്ച തുടങ്ങുന്ന 9 മണിക്ക് 9 മിനുട്ട് മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് വര്‍മ പുറത്തുവിടുകയുണ്ടായി. വാർത്താചർച്ചയ്ക്കിടയിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനൽ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അർണബ് ആരോപിച്ചതിനു പിന്നാലെ യാണ് സിനിമാപ്രഖ്യാപനവുമായി രാംഗോപാല്‍വര്‍മ രംഗത്തു വന്നത്.

സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഹിന്ദി സിനിമാ മേഖലയെ കുറിച്ച് വ്യാപകമായ വിമര്‍ശനമുയ ര്‍ന്നിരുന്നു. ചില ചാനലുകള്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.