ദിലീപിന്റെ പേരില്‍ ‘രാമലീല’ കാണാതിരിക്കരുത് എന്ന് സംവിധായകന്‍ അരുണ്‍ഗോപി

0

നടന്‍ ദിലീപ് ജയിലിലായതോടെ പ്രതിസന്ധിയിലായത് ദിലീപിനെ വെച്ചു പൂര്‍ത്തിയക്ക്കിയ സിനിമകളും ,നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളും ആണ്. അതില്‍ ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്നത് ഉടന്‍ റിലീസ് ആകാന്‍ പോയ രാമലീലയാണ്.

പുലിമുരുകന്റെ വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചു അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ ജൂലൈ ആദ്യ വാരം പുറത്തുവരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ദിലീപിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെയ്ക്കുക വരെ ചെയ്തു.എന്നാല്‍ ദിലീപ് പിടിലായത്തോടെ ഇപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ പെട്ടിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍ ഒന്നടങ്കം.

കാണണം ഈ സിനിമ … കാരണം ഇത്‌ എന്റെ മാത്രം സ്വപ്‌നമല്ല, എന്റെയൊപ്പം ജോലിചെയ്‌ത 149 പേരുടെ സ്വപ്‌നമാണ്‌ എന്നാണ് ഇതേക്കുറിച്ചു സംവിധായകന്‍ അരുണ്‍ ഗോപിയുടെ അപേക്ഷ. വിവാദങ്ങളുടെ പേരിലല്ല തന്റെ സിനിമയായ രാമലീലയെ ജനങ്ങള്‍ കാണേണ്ടത്‌. സിനിമയെ ദിലീപിന്റെ അറസ്‌റ്റുമായി കൂട്ടിക്കുഴയ്‌ക്കരുത്‌. ഈ സിനിമയില്‍ ദിലീപ്‌ വാണിജ്യപരമായ ഒരു ഘടകം മാത്രമായിരുന്നു. സിനിമയെ കലാമൂല്യം അനുസരിച്ച്‌ വിലയിരുത്തണം.
അരുണ്‍ഗോപിക്ക്‌ വീണ്ടും സിനിമയെടുക്കാന്‍ കഴിഞ്ഞേക്കാം. അതു പക്ഷേ ഒരിക്കലും രാമലീലയാവില്ല. എന്റെ പോലെ തന്നെ പലരുടെയും സ്വപ്‌നങ്ങളും, ജീവിതവുമാണ്‌ ഈ സിനിമ എന്നും അദ്ദേഹം വേദനയോടെ പറയുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.