കല്ലട ബസിൽ യുവതിക്കു നേരെ പീഡനശ്രമം; കാസർകോട് സ്വദേശി അറസ്റ്റിൽ

0

മലപ്പുറം: കല്ലട ബസിൽ യാത്രക്കാരിക്കു നേരെ പീഡന ശ്രമം. കാസർകോട് കുഡ്‌ലു സ്വദേശി മുനവർ (23) അറസ്റ്റിൽ. പുലര്‍ച്ചെ മൂന്നരയോടെ മലപ്പുറം കോട്ടയ്ക്കലിന് സമീപമായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന ബസ്സിലാണ് സംഭവം നടന്നത്.

സോഷ്യൽ മീഡിയയില്‍ യുവതി നൽകിയ വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉറക്കത്തിലായിരുന്ന തന്നെ പീഡിപപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഉറക്കത്തിലായിരുന്നതിനാൽ പെട്ടന്ന് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. എന്നാൽ, പിന്നീട് ഇയാളെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും യുവതി പറഞ്ഞു.

സംഭവത്തിൽ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരും യാത്രക്കാരും പൊലീസും സഹകരിച്ചതായി പരാതിക്കാരിയായ യുവതി പറഞ്ഞു. താന്‍ അപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ ലൈവ് ചെയ്തിരുന്നെന്നും, ഫോണ്‍ കണ്ടപ്പോള്‍ പ്രതി ക്ഷമ ചോദിച്ചെന്നും’ യുവതി പ്രതികരിച്ചു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി യുവതി വ്യക്തമാക്കി.