ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപെട്ടു 25 വയസ്സുകാരി പമ്പയില്‍

0

ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയില്‍. 
ചേര്‍ത്തല സ്വദേശി അഞ്ജു(25) ആണ് പമ്പയില്‍ എത്തിയിട്ടുള്ളത്. സന്നിധാനത്ത് എത്താന്‍ സുരക്ഷാ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവും രണ്ടു മക്കള്‍ക്കുമൊപ്പമാണ് യുവതി പമ്പയില്‍ എത്തിയിട്ടുള്ളത്. യുവതിയുടെ പഞ്ചാത്തലം പോലീസ് അന്വേഷിച്ച് വരുകയാണ്. ഇവര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്. 
സന്നിധാനത്തെ സാഹചര്യം യുവതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് പോലീസ്.