ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ സച്ചിന്റെ ഓണസദ്യ

0

എല്ലാ മലയാളികളെയും പോലെ ഓണസദ്യ ഉണ്ട് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിനും.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലോകോ ഉളള ടിഷര്‍ട്ട് അണിഞ്ഞാണ് സച്ചിന്‍ ഓണസദ്യ ആസ്വദിക്കുന്നത്.വിപവസമൃദ്ദമായ ഓണസദ്യ കഴിക്കുന്ന ചിത്രം സച്ചിന്‍ തന്നെയാണ്ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് .

ചിത്രം പോസ്റ്റ് ചെയ്ത മണിക്കൂറുകള്‍ക്കകം ലക്ഷകണക്കിന് ആളുകളാണ് ലൈക്കും ഷെയറും കമന്റും ചെയ്തിരിക്കുന്നത്. ഐപിഎല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവും കേരള ബാറ്റ്‌സ്മാനുമായ സച്ചിന്‍ ബേബിയും ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസനേര്‍ന്ന് ഈ ചിത്രത്തിന് അടിയില്‍ കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.ഐഎസ്എല്ലില്‍ മലയാളി ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമയാണ് സച്ചിന്‍ .