എന്റെ കൈയ്യിൽ പണമില്ല. ഒരു കപ്പ് ചായയ്ക്കുപോലും ഞാൻ മറ്റുളളവരുടെ മുന്നിൽ കൈനീട്ടുകയാണ്; സല്‍മാന്‍ ഖാനോട് ചികിത്സാ സഹായം ആവശ്യപ്പെട്ട് മുന്‍ നായിക

0

സല്‍മാന്‍ ഖാനോടു ചികിത്സ സഹായം ആവശ്യപ്പെട്ടു മുന്‍ സഹതാരം. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്‌വാളാണു ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു സല്‍മാനില്‍ നിന്നു സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു പൂജയിപ്പോള്‍.

ചികിത്സയ്ക്കു പണം തികയാതെ വരുന്നതു മൂലമാണ് പൂജ സല്‍മാനോടു സഹായം അഭ്യര്‍ത്ഥിക്കുന്നത്. താന്‍ സല്‍മാനെ ഒരുപാടു തവണ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നും എന്നാല്‍ അദ്ദേഹം പ്രതികരിച്ചില്ല എന്നും പൂജ പറഞ്ഞതായ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മോശമാണെന്നും തന്നെ സഹായിക്കണം എന്നും ആവശ്യപെട്ട് പൂജ സല്‍മാനു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്.
‘സാമ്പത്തിക സ്ഥിതിയും ആരോഗ്യവും മോശമാണെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പൂജ സല്‍മാന് വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്. ക്ഷയരോഗം പിടി കൂടുന്നതുവരെ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു ഇവര്‍.

സല്‍മാന്‍ വീഡിയോ കാണുകയാണെങ്കില്‍ എന്തായാലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.  ‘ഞാനിന്ന് ദരിദ്രയാണ്. ഒരു കപ്പ് ചായ കുടിക്കണം എങ്കില്‍ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സല്‍മാന്‍ എന്റെ അവസ്ഥ അറിഞ്ഞാല്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയാണ് ഇനി ബാക്കിയുള്ളത്’- പൂജ പറയുന്നു.