മഴക്കാറില്‍ മുങ്ങി കേരളം; കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങള്‍ പുറത്ത് വിട്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

0

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങള്‍ പുറത്ത് വിട്ട ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.ഓഗസ്റ്റ് 15ന് പകർത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മേഘത്താൽ മറഞ്ഞകിടക്കുകയാണ്. ഇതിനാൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നല്‍കുന്ന സൂചന.

ദൃശ്യങ്ങളില്‍ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. മിക്ക ജില്ലകളിലും ശക്തമായ മഴയും ഒപ്പം കാറ്റുമുണ്ട്. കാലവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്‌സും ആനിമേഷനുകളും കാണാന്‍ സാധിക്കും. മഴക്കാറില്‍ മുങ്ങിയ കേരളത്തിന്റെ ചിത്രങ്ങളാണ് ഇതിലുള്ളത്. പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്. ജപ്പാനിൽ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്.