ഈ വാക്കുകള്‍ സൗദിയില്‍ വാഹനങ്ങളില്‍ പതിപ്പിച്ചിട്ടുണ്ടോ?; എങ്കില്‍ സൂക്ഷിച്ചോളൂ

0

പൊതുവേ കര്‍ശനമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ എന്നത് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ് .എങ്കില്‍ ഇതാ മറ്റൊരു മുന്നറിയിപ്പ് കൂടി.സൗദിയിലെ സംസ്കാരത്തിനു യോജിക്കാത്ത രീതിയിൽ വാഹനങ്ങളിൽ വാചകം പതിപ്പിച്ചാൽ പിഴ ചുമത്താൻ ഗതാഗത മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് ലംഘിക്കുന്നവർക്ക് 3000 റിയൽ പിഴ ചുമത്താനാണ് നിർദേശിച്ചിരിക്കുന്നത്.

ഈ പണം അടയ്ക്കാൻ 30 ദിവസം വരെ മാത്രമേ സമയം അനുവദിക്കുകയുള്ളു. ഈ കാലാവധി കഴിഞ്ഞാൽ പിഴ ഇരട്ടിക്കും. സൗദിയിലെ സംസ്കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത രീതിയിലുള്ള വാചകങ്ങൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്ന പതിവ് ഈ അടുത്തായി കണ്ടുവന്നിരുന്നു.ഇതിനു പിന്നാലെയാണ് സൗദി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പുതിയ നിർദേശം നൽകിയത്. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുന്നതിനും വ്യാജ നമ്പരുകൾ ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്. എമർജൻസി വാഹനങ്ങളുടെ ലൈറ്റുകൾ സ്വകാര്യ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും അനുവദിക്കില്ല.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.