വിശുദ്ധ കഅബയ്ക്ക് മുകളില്‍ ശിവ വിഗ്രഹം വെച്ചുളള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു; ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റിലായി

0

വിശുദ്ധ കഅബയെ അവഹേളിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന്‍ സൌദിയില്‍ അറസ്റ്റിലായി റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ശങ്കര്‍  എന്ന ഇന്ത്യക്കാരനാണ് പിടിയിലായത്. വിശുദ്ധ കഅബയുടെ മുകളില്‍ ശിവ വിഗ്രഹം വെച്ചുളള ഫോട്ടോ തന്റെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ,അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു എന്ന് പോസ്റ്റിടുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ചില സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ഫോട്ടോ ശക്തമായ പ്രതിക്ഷേധത്തിനും ഇടയാക്കിയിരുന്നു. വിശുദ്ധ കഅബയെ അവഹേളിച്ച ഇദ്ദേഹത്തെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം എന്ന് അഭ്യര്‍ത്ഥിച്ച് ചിലര്‍ പരാതിയും നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് സുരക്ഷാ വിഭാഗം ശങ്കറിന്റെ ഫെയ്‌സ് ബുക്ക് പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

പിന്നീട് റിയാദിലെ അല്‍ മുജമ്മ ഏരിയയിലെ ഒരു കൃഷി തോട്ടത്തില്‍ വെച്ച് പിടികൂടുകയും ആയിരുന്നു. വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും അദ്ദേഹം കുറ്റം സമ്മതിക്കുകയും ചെയ്തു.ശങ്കറിന്റെ മൊബൈല്‍ ഫോണ്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുണ്ട്.ലോക മുസ്ലിംങ്ങള്‍ അഞ്ച് നേരം നിസ്‌ക്കരിക്കുന്ന വിശുദ്ധ കഅബയെ അവഹേളിച്ചതിനും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനും ശങ്കറിനെതിരെ റിയാദ് പോലീസ് കേസെടുത്തു.