സൗദിയിലും ഒമാനിലും ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു;ഇത്തവണ 9 ദിവസം അവധി

0

സൗദിയിലും ഒമാനിലും ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. സൗദിയിൽ ഇത്തവണ ഈദുൽ ഫിത്തറിന് അവധി ദിവസം വർദ്ധിപ്പിച്ചിട്ടുണ്ട്. സൗദി രാജാവായ സൽമാൻ ബിൻ അബ്ദുൾ അസീസാണ് പൊതുമേഖലാ തൊഴിലാളികൾക്ക് 10 ദിവസത്തെ ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചത്.

ജൂൺ 15 മുതൽ വെള്ളിയാഴ്ച മുതൽ അവധി തുടങ്ങും.സിവില്‍ മിലിട്ടറി മേഖലയിലുള്ള ജീവനക്കാര്‍ക്ക് ഉമ്മുറുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് ശവ്വാല്‍ 10 ഞായറാഴ്ച (ജൂണ്‍ 24) വരെയായിരിക്കും പ്രവൃത്തി ദിവസം ആരംഭിക്കുക.

ഇതേ ദിവസം തന്നെയാണ് സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതിയും പ്രാബല്യത്തിൽവരിക പ്രതീക്ഷിക്കുന്നത്. ഒമാനിൽ  സർക്കാർ-സ്വകാര്യ മേഖലാ ജീവനക്കാർക്ക് 2018 ജൂൺ 14 മുതൽ 18 വരെയാണ് അവധി. ജൂൺ 19 മുതൽ ജോലികൾ പുനരാരംഭിക്കും.ഭൂരിഭാഗം മുസ്ലീം രാജ്യങ്ങളും ജൂൺ 14 ന് ശവ്വാൽ മാസത്തിലെ ഒന്നാം ദിവസം പിറ കാണും. മൂന്ന് ദിവസത്തെ ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് ജൂൺ 14 ന് തുടക്കമാകും.