”ലുട്ടാപ്പി ഞങ്ങടെ ഹീറോ”: സേവ് ലുട്ടാപ്പി ക്യാംപെയിനുമായി സോഷ്യല്‍ മീഡിയ

0

വില്ലനാണേലും ലുട്ടാപ്പി കുട്ടികളുടെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രമാണ്. എന്തിന്റെ പേരിലായാലും മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ ‘നീക്ക’ത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ലുട്ടാപ്പിക്ക് മേല്‍ മറ്റൊരു വില്ലന്‍ വേണ്ടെന്നും ചിത്രകഥയ്ക്ക് ഇത്രയധികം പ്രചാരം നേടാന്‍ കാരണം ലുട്ടാപ്പിയാണെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. #saveluttu, #justice4Luttu #justiceforLuttappi തുടങ്ങിയ ഹാഷ്ടാഗുകളിലാണ് ക്യാമ്പയിന്‍ നടക്കുന്നത്.

മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന് ബാലരമ ഫെയിസ്ബുക്ക് പേജില്‍ അറിയിച്ചതോടെയാണ് ‘പ്രതിഷേധവും’ ആരംഭിച്ചത്. വർഷങ്ങളായിട്ട് മായാവിയുടെ ശത്രുവായ ലുട്ടാപ്പിക്ക് പകരം ഡിങ്കിനിയെന്ന കഥാപാത്രത്തെയാണ് ബാലരമ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും ഇതിനെ ചൊല്ലി നല്ല രസകരമായ ചൂടൻ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്.

പുതിയ വില്ലന്‍ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ബാലരമ ഒഴിവാക്കുമെന്നും ചിലര്‍ ഭീഷണി മുഴക്കുന്നുണ്ട്. ലുട്ടാപ്പി എവിടെടാ! ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ആണ്! ഇടിച്ചു റൊട്ടി ആക്കി കളയും എല്ലാത്തിനേം എന്നൊക്കെയാണ്ഒരാരാധകന്‍റെ പരാതി മറ്റൊരാരാധകൻ പ്രതികരിച്ചത് ഇങ്ങനെയാണ് കറുത്ത ജട്ടിക്കും ചുവന്ന ശരീരത്തിനുമപ്പുറം ആത്മാർത്ഥതയുടെ പര്യായമായിരുന്നു ലുട്ടാപ്പി. ഒരു സാത്വികൻ, നിത്യ ബ്രഹ്മചാരി. ഒരു രൂപ പോലും സർവീസ് ചാർജ് ഈടാക്കാത്ത സാരഥി. ചിലർ ഇത് ഡാകിനിയുടെ നീക്കമാണെന്നും ആരോപിക്കുന്നു.