സെൻസെക്‌സിൽ 517 പോയന്റ് നഷ്ടം: നിഫ്റ്റി 14,800ന് താഴെ

1

തുടർച്ചയായി നാലുദിവസത്തെ നേട്ടത്തിനുശേഷം വെള്ളിയാഴ്ച നഷ്ടത്തോടെണ് വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. സെൻസെക്‌സ് 517 പോയന്റ് നഷ്ടത്തിൽ 49,249ലും നിഫ്റ്റി 137 പോയന്റ് താഴ്ന്ന് 14,750ലുമാണ് വ്യാപാരം ആരംഭിച്ചത്.

എച്ച്ഡിഎഫ്‌സി ബാങ്ക് മൂന്നുശതമാനം നഷ്ടംനേരിട്ടു. എച്ച്ഡിഎഫ്‌സി, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. നേട്ടക്കണക്കിൽ വിപ്രോ(4%)യാണ് മുന്നിൽ. ബജാജ് ഓട്ടോ, ഒഎൻജിസി, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി ഒരുശതമാനത്തോളം ഉയർന്നു. അതേസമയം, നിഫ്റ്റി ബാങ്ക് സൂചിക 2.11ശതമാനമാണ് നഷ്ടത്തിലാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിൻഡ് ബാങ്ക്, യെസ് ബാങ്ക്, മാരികോ, കാൻ ഫിൻ ഹോംസ് ഉൾപ്പടെ 27 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.