നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു

0

നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചാലക്കുടിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ചാലക്കുടി അപ്പോളോ ടയേഴ്‌സ് ഉദ്യോഗസ്ഥൻ ആയിരുന്നു ഷാജി തിലകന്‍. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്. തിലകന്‍. നടന്‍മാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.