ചായക്കടക്കാരന്‍ പോയി; ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകം സിംഗപൂരിലേക്ക്

0

നീലകണ്ണുള്ള പാകിസ്ഥാന്‍ ചായക്കടക്കാരന്റെ പിന്നാലെ ഓണ്‍ലൈന്‍ ലോകം ഓടിയത് കഴിഞ്ഞ ദിവസമാണ് .ഒരൊറ്റ ചിത്രം താരമായ അര്‍ഷാദ് ഖാന് മോഡലിംഗ് രംഗത്തേക്ക് വരെ ഇതുവഴി അവസരങ്ങള്‍ തുറന്നിരുന്നു .എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകം  മറ്റൊരാള്‍ക്ക് പിന്നാലെയാണ്.

സിംഗപൂരിലെ ചാന്‍ങ്കി എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഈ കഥയിലെ താരം. പേര് ലീ മിന്‍വീ, വയസ്സ് 22. യുവാവിന്റെ ഗ്ലാമര്‍ ആണ് ഇന്റര്‍നെറ്റില്‍ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

സെര്‍ട്ടിസ് സിസ്‌കോ എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ ഉദ്യോഗസ്ഥനാണ് ലീ. ലീയുടെ ചിത്രം കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത്. ഒപ്പം ഇങ്ങനെയൊരു അടിക്കുറിപ്പും.”ചാന്‍ങ്കി എയര്‍പോര്‍ട്ടിലെ പ്രശസ്തനായ ഉദ്യോഗസ്ഥന്‍ ലീ മിന്‍വീയെ കാണൂ. സുന്ദരനായ ഓഫീസറെ കാണുമ്പോള്‍ ഒരു ഹലോ പറയണം.”

ഈ ചിത്രം ട്വിറ്ററില്‍ വൈറലായതോടെയാണ്  ലീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത് .ഏഴ് മാസക്കാലം നീണ്ട എയര്‍പോര്‍ട്ട് ജോലിയില്‍ താന്‍ ഏറ്റവും ആസ്വദിച്ചത് പെട്ടെന്നുണ്ടായ ഈ ഓണ്‍ലൈന്‍ പ്രശസ്തിയാണെന്നാണ് ലീ യ്ക്ക് പറയാന്‍ ഉള്ളത് .തന്റെ മൂന്നു സഹോദരന്മാരും തന്നെ പോലെ തന്നെ സുന്ദരന്മാര്‍ ആണെന്ന് ലീ പറയുന്നു .മാതാപിതാക്കളുടെ സൗന്ദര്യമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്റെ അമ്മയ്ക്ക് സുന്ദരമായ കണ്ണുകളുണ്ട്. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്. കരിയറില്‍ ശ്രദ്ധ നല്‍കേണ്ടതിനാല്‍ ആരുമായും പ്രണയബന്ധത്തിനില്ല എന്നും കക്ഷി കൂട്ടിചേര്‍ത്തു .