സിംഗപ്പൂര്‍ കൈരളി കലാനിലയം മികച്ച നടനെ/നടിയെ കണ്ടെത്താന്‍ മത്സരം നടത്തുന്നു.. പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ നടത്തുന്ന ഈ മത്ല്‍സരത്തില്‍ ലോകത്തെവിടെനിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.. ആദ്യത്തെ മൂന്നു വിജയികള്‍ക്കു പ്രൈസ് മണിയും മറ്റ് അവസരങ്ങളും നല്‍കുന്നതായിരിക്കും.. സിനിമ -തിയേറ്റര്‍ മേഘലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട ജഡ്ജിങ്ങ് പാനല്‍ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുകയെന്ന് സംഘാടകള്‍ അറിയിച്ചു.

ഒന്നാം സമ്മാനം : S$ 500, രണ്ടാം സമ്മാനം: S$ 300, മൂന്നാം സമ്മാനം: S$200

നിയമാവലികള്‍

  • “എസ്കെകെഎന്‍ ബെസ്റ്റ് ആക്ടര്‍” പൂര്‍ണമായും ഒരു ഓണ്‍-ലൈന്‍ മത്സരം ആയിരിക്കും.
  • ലോകത്തെവിടെയും ഉള്ള മത്സരാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം.
  • ഈ മത്സരത്തിന് പ്രായപരിധി, ലിംഗഭേദം എന്നിവ ബാധകമല്ല.
  • കോമ്പറ്റീഷന് അയക്കുന്ന വീഡിയോയുടെ പരമാവധി ദൈര്‍ഘ്യം അഞ്ച് മിനുട്ട് ആണ്.
  • ഒരു തരത്തിലുള്ള എഡിറ്റിംഗ് ഉം ചെയ്യാത്ത വീഡിയോ ആണ് അയക്കേണ്ടത് (എഡിറ്റിംഗ് ചെയ്തവ പരിഗണിക്കിക്കില്ല)
  • ഒരു മത്സരാര്‍ത്ഥിക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ പറ്റുകയുള്ളൂ.
  • വീഡിയോ ഇന്‍-ഡോര്‍ / ഔട്ട്‌-ഡോര്‍ ഷൂട്ടിംഗ് ചെയ്യാവുന്നതാണ്.
  • ഇത് ഒരു എകാഭിനയ മത്സരമാണ്. എന്നാല്‍, ഒരു വീഡിയോയില്‍ തന്നെ, സിംഗിള്‍ കാരക്റ്റര്‍/ മള്‍ട്ടി-കാരക്റ്റര്‍/ തീം-ബേസ്ഡ്‌ എന്നിവയില്‍ ഏതെങ്കിലും ചെയ്യാവുന്നതാണ്.
  • മത്സരത്തിനു ഏതു ഭാഷയിലുള്ള വിഡിയോയും അയക്കാവുന്നതാണ്.
  • ടിക്ക് ടോക്/ മറ്റു റെകോര്‍ഡഡ്‌ ഓഡിയോ സ്വീകരിക്കുന്നതല്ല.
  • ആവശ്യമെങ്കില്‍ പാശ്ചാത്തലസംഗീതം ഉപയൊഗിക്കാവുന്നതാണ്.
  • വീഡിയോ തിരശ്ചീനമായി( horizontal) ഷൂട്ട്‌ ചെയ്യേണ്ടതാണ്.
  • വിഡിയോ MP4/MOV ഇവയില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ആയിരിക്കണം.
  • അയക്കുന്ന വീഡിയോയുടെ ഫയല്‍,  “NAME_BESTACTOR” എന്ന് ചേര്‍ക്കാന്‍ ശ്രദ്ദിക്കുക.
  • വീഡിയോ അയക്കേണ്ട വിലാസം, [email protected]
  • മത്സരത്തിന് ലഭിക്കുന്ന എന്ട്രികളുടെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ ത്തില്‍ വിവിധ ഘട്ടങ്ങള്‍ ഉണ്ടായേക്കാവുന്നതാണ്. ഇത് മത്സരാര്‍ത്ഥികളെ അതാതു സമയത്ത് അറിയിക്കുന്നതായിരിക്കും.
  • മത്സരത്തില്‍ ആദ്യത്തെ മൂന്നു വിജയികള്‍ സമ്മാനാര്‍ഹാരായിരിക്കും.
  • മത്സരത്തിന്റെ വിധിനിര്‍ണയം പൂര്‍ണമായും എസ്കെകെഎന്‍ ന്‍റെ  ജഡ്ജിംഗ്പാനലിന്‍റെ അധികാരപരിധിയില്‍ മാത്രം പെടുന്നതായിരിക്കും.
  • മത്സരത്തിന്‍റെ നടത്തിപ്പില്‍ മാറ്റം വരുത്താനുള്ള അധികാരം എസ്കെ കെഎന്‍ ഇല്‍ മാത്രം നിക്ഷിപ്തമാണ്.

എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 20 നവംബര്‍ 2020 ആണ്.