ലോകം കാണാന്‍ മ​റീ​നയ്ക്ക് കൂട്ട് ഒരു നായകുട്ടി; വ്യതസ്തമായൊരു സഞ്ചാരകഥ

0

യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്.പക്ഷെ എല്ലാം മറന്നു അതിനു ഇറങ്ങിതിരിക്കാന്‍ എല്ലാവര്‍ക്കും ഭാഗ്യം ലഭിക്കാറില്ല.എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ലോ​ക​കാ​ഴ്ച​ക​ൾ കാ​ണാ​ൻ മ​റീ​ന പി​റോ എന്ന പെണ്‍കുട്ടി ഇറങ്ങുമ്പോള്‍ കൂടെ കൂട്ടിനു കൂടിയത് ഒരു നായകുട്ടിയെ ആണ് .ഇ​റ്റ​ലി​യി​ൽ ജ​നി​ച്ച്, യു​കെ​യി​ൽ ജീ​വി​ക്കു​ന്ന മ​റീ​ന​യു​ടെ യാ​ത്ര ഒരു  പ​ഴ​യ വാ​നി​ലാ​ണ്.എന്നാല്‍ അതൊരു വെറും വാന്‍ ആണെന്ന് കരുതിയാല്‍ തെറ്റി .കാരണം പറയാം .

അ​ഞ്ച് വാ​തി​ലോ​ടു കൂ​ടി​യ 2001 മോ​ഡ​ൽ റേ​നോ​ൾ​ട്ട് കാ​ൻ​ഗു വാ​നി​ലാ​ണ് യാ​ത്ര പോ​കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​രു​വി​ൽ നി​ന്നു ര​ക്ഷ​പെ​ടു​ത്തി​യ നാ​യ​ക്കു​ട്ടി​യാ​ണ് മ​റീ​ന​യ്ക്ക് കൂ​ടെ​യു​ള്ള​ത്. ഓ​ഡി​യെ​ന്നാ​ണ് നാ​യ​ക്കു​ട്ടി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പാം ​എ​ന്ന പ​ഴ​യ​വാ​നി​ലാ​ണ് ഇ​വ​ർ യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലാ​ണ് ഒ​രു ക​രി​നീ​ല നി​റ​മു​ള്ള വാ​നി​ൽ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.പോ​കേ​ണ്ട സ്ഥ​ല​ത്തെ​ക്കു​റി​ച്ചൊ​ക്കെ ന​ന്നാ​യി പ​ഠി​ച്ചാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​തെ​ന്നും മ​റീ​ന പ​റ​യു​ന്നു. കാ​റി​നു​ള്ളി​ൽ ത​നി​ക്കാ​വ​ശ്യ​മാ​യ ചി​ല മാ​റ്റ​ങ്ങ​ളൊ​ക്കെ വ​രു​ത്തി. എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു. മു​ൻ​വ​ശ​ത്തെ ര​ണ്ട് സീ​റ്റു​ക​ൾ ഒ​ഴി​ച്ച് ബാ​ക്കി ഭാ​കം പ്ലൈ​വു​ഡ് കൊ​ണ്ട് പ​ര​ന്ന പ്ര​ത​ല​മാ​ക്കി​യെ​ടു​ത്തു. വെ​ള്ള​നി​റ​ത്തി​ലു​ള്ള ക​ർ​ട്ട​നു​ക​ളി​ട്ടു. വീ​ടി​ന​കം പോ​ലെ ത​ന്നെ അ​ടു​ക്ക​ള​യും കി​ട​പ്പു​മു​റി​യു​മൊ​രു​ക്കി. വാ​നി​ന്‍റെ ഒ​രു വ​ശ​ത്താ​ണ് കി​ട​ക്ക വി​രി​ച്ച​ത്. ഇ​തി​ന് നേ​ർ​ദി​ശ​യി​ൽ ഒ​രു മേ​ശ​യും സ്റ്റൗ​വു​മൊ​ക്കെ ഒ​രു​ക്കി. പാ​ച​ക​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളും ഇ​തി​നോ​ട് ചേ​ർ​ന്നൊ​രു​ക്കി​യി​ട്ടു​ണ്ട്.

വാ​ഹ​നം ഇ​ങ്ങ​നെ​യാ​ക്കി​യെ​ടു​ക്കു​ന്ന​ത് അ​ൻ​പ​തി​നാ​യി​രം രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ ചെ​ല​വ് വ​ന്നു​ള്ളൂ. എ​ത്ര നേ​രം യാ​ത്ര ചെ​യ്യു​ന്ന​തി​നും ഒ​രു മ​ടി​യും ഓ​ഡി​ക്കി​ല്ല. ന​ട​ന്നും ഓ​ടി​യും ചി​ല നേ​രം എ​ന്‍റെ പു​റ​ത്തി​രു​ന്നു​മാ​ണ് അ​വ​ന്‍റെ സ​ഞ്ചാ​രം. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ കാ​ണ​ണ​മെ​ന്നു ത​ന്നെ​യാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ചി​ല സ്ഥ​ല​ങ്ങ​ൾ ക​ണ്ട് തീ​ർ​ക്കാ​ൻ കു​റേ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി വ​രും. ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ക​ൾ ത​ന്നെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വോ​ള​ന്‍റി​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. സ്പെ​യി​നും പോ​ർ​ച്ചു​ഗ​ലും ഈ ​വ​ർ​ഷം ത​ന്നെ കാ​ണാ​നാ​ണ് പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

കഴിഞ്ഞ 11 മാസങ്ങൾക്കിടെ അവർ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു. ഫ്രാൻസിലെ തടാകങ്ങൾ, ഇറ്റലി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറേക്കാലമായി വിരസമായ ഓഫീസ് ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ താൻ ബന്ധനത്തിൽ അകപ്പെട്ടത് പോലെ മരിനയ്ക്ക് തോന്നുകയും പരമ്പരാഗതമായ നിലനിൽപ്പിന് വേണ്ടി ഭൗതികമായ കെട്ടുപാടിൽ പെട്ടതായി അവർക്ക് അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് അതിൽ നിന്നും രക്ഷപ്പെടാനാണ് ജോലി വലിച്ചെറിഞ്ഞ് വിചിത്രമായ രീതിയിലുള്ള ഈ ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

എ​ന്‍റെ യാ​ത്ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ ആ​ളു​ക​ളി​ലേ​ക്കെ​ത്തി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ഇ​ത്ത​രം യാ​ത്ര​ക​ൾ​ക്ക് പോ​ക​ണ​മെ​ന്നൊ​രു ല​ക്ഷ്യം ത​ന്‍റെ സ​ഞ്ചാ​ര​ത്തി​നു​ണ്ടെ​ന്നും മരിന പ​റ​യു​ന്നു.