സ്വര്‍ണ എസ്‌കലേറ്ററുമായി റഷ്യയില്‍ വന്നിറങ്ങിയ സൗദി രാജാവിന്റെ എസ്‌കലേറ്റര്‍ പണിമുടക്കി; ഒടുവില്‍ നടന്ന് പടിയിറങ്ങുന്ന രാജാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; വീഡിയോ

0

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ മോസ്‌കോ സന്ദര്‍ശനംവലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ചരിത്രപരം എന്നുവിശേഷിപ്പിക്കാവുന്ന ഈ സന്ദർശനത്തിനായി മോസ്‌കോയിൽ സൽമാൻ രാജാവ് വിമാനമിറങ്ങിയതു മുതൽ അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും മാധ്യമങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇക്കുറി അദ്ദേഹത്തിന്റെ യാത്രയില്‍ വാര്‍ത്തയാകുന്നത് രാജാവിന്റെ സ്വര്‍ണ്ണം കൊണ്ടുള്ള എസ്‌കലേറ്ററാണ്.

സ്വര്‍ണം കൊണ്ടുണ്ടാക്കിയാണെന്ന് പറഞ്ഞിട്ടെന്താ എസ്‌കലേറ്റര്‍ പണിമുടക്കിയാല്‍ തീര്‍ന്നില്ലേ. പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയ ഭരണാധിപതി പുറത്തിറങ്ങുന്നതിനിടെ സ്വര്‍ണ്ണം കൊണ്ടുള്ള എസ്‌കലേറ്റര്‍ നിന്നു പോയതാണ് രാജാവിന് പണിയായത്‌. പാതി വഴിയ്ക്ക് എസ്‌കലേറ്റര്‍ നിന്നതോടെ 81 കാരനായ രാജാവ് നടന്ന് പടിയിറങ്ങുന്ന രാജാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജകീയ സ്വീകരണമെന്നാണ് സോഷ്യല്‍ മീഡിയ രാജാവിന്റെ എസ്‌കലേറ്റര്‍ അബദ്ധത്തെ പരിഹസിക്കുന്നത്.

മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനാണ് എസ്‌കലേറ്റര്‍ പണി കൊടുത്തത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സൗദി രാജാവ് പതിവായി ഉപയോഗിക്കുന്ന എസ്‌കലേറ്ററാണ് റഷ്യന്‍ വിമാനത്താവളത്തില്‍ വച്ച് പണി മുടക്കിയത്. ടെക്‌നീഷ്യന്‍മാര്‍ എസ്‌കലേറ്റര്‍ നന്നാക്കാന്‍ ശ്രമിച്ചെങ്കിലും നന്നാക്കാനായില്ല.ഒടുവില്‍ രാജാവ് നടന്നിറങ്ങുകയായിരുന്നു.

മോസ്‌കോ യാത്രയ്ക്കുവേണ്ടിയുള്ള സൗദി രാജാവിന്റെ ആഢംബരങ്ങള്‍ ഇതിനകം തന്നെ വാര്‍ത്തയായിരുന്നു.1500 സ്റ്റാഫുകളുമായാണ് സല്‍മാന്‍ രാജാവ് മോസ്‌കോ സന്ദര്‍ശിക്കുന്നത്. കാര്‍പ്പറ്റുകള്‍ മുതല്‍ സ്വര്‍ണം പൂശിയ ബാരിയറുകള്‍ വരെ റഷ്യയിലേക്ക് കൊണ്ടു വന്നിരുന്നു. ആദ്യമായാണ് റഷ്യൻ സന്ദർശനത്തിന് സൗദി രാജാവെത്തുന്നത്. റഷ്യയുമായി ഉഭയകക്ഷി സൗഹൃദത്തിന്റെ പുതിയ തലമാണ് ഇതോടെ തുടങ്ങുന്നത്. രണ്ട് സെവൻ സ്റ്റാർ ഹോട്ടലിന് വേണ്ടതെല്ലാം രാജാവിനൊപ്പം റഷ്യയിലെത്തിയിരുന്നു എന്നാണു റിപ്പോര്‍ട്ട്. ആഡംബരത്തിന്റെ പുതിയ തലമാണ് സൗദി രാജാവിന്റെ റഷ്യൻ സന്ദർശനം എന്ന് വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ അവസരത്തിലാണ് എസ്‌കലേറ്റര്‍ പണിമുടക്കിയത്. രാജകീയ സ്വീകരണമെന്നാണ് സോഷ്യല്‍ മീഡിയ രാജാവിന്റെ എസ്‌കലേറ്റര്‍ അബദ്ധത്തെ പരിഹസിക്കുന്നത്.