ശ്രീദേവിയെ വെറുത്തു; കൗമാരക്കാരന്റെ അമ്മയുമായി പ്രണയം; വിമര്‍ശകന് മറുപടിയുമായി അര്‍ജുന്‍ കപൂര്‍

0

സെലിബ്രറ്റികളും അവരുടെ സ്വകാര്യ ജീവിതവും എന്നും സോഷ്യൽ മീഡിയയുടെ ചൂടൻ ചർച്ചാ വിഷയങ്ങളാവാറുണ്ട് പലപ്പോഴും. ഇവയെക്കെല്ലാം താരങ്ങൾ വേണ്ട രീതിയിൽ മറുപടി നൽകാറുമുണ്ട്.ബോളിവുഡ് താരം അർജുൻ കപൂറാണ് ഇപ്പോൾ തന്നെ അധിക്ഷേപിച്ചെത്തിയ വ്യക്തിക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന്റെയും മലൈക അറോറ ബന്ധത്തെ കുറിച്ചായിരുന്നു വിമർശനം. അച്ഛന്റെ രണ്ടാം ഭാര്യയെന്ന നിലയില്‍ ശ്രീദേവിയെ താങ്കള്‍ വെറുത്തിരുന്നുവല്ലോ, ഇപ്പോള്‍ അത്തരത്തിലുള്ള കാര്യം തന്നെയല്ലേ താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്. 11 വയസ്സുകാരന്റെ അമ്മയല്ലേ മലൈക, അവരുമായല്ലേ താങ്കള്‍ ഇപ്പോള്‍ പ്രണയത്തിലായതെന്നും വിമര്‍ശകന്‍ ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട്. സ്വന്തം കാര്യം വന്നപ്പോള്‍ നയം മാറിയോയെന്നും വിമര്‍ശകന്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം വൈറലായി മാറിയിരുന്നു. ട്വീറ്റ് ശ്രദ്ധയിൽപെട്ടതോടെ മറുപടിയുമായി അർജുൻ കപൂർ രംഗത്തെത്തി.

താനാരെയും വെറുത്തിരുന്നില്ലെന്നും ചെറിയൊരു അകല്‍ച്ച സൂക്ഷിച്ചിരുന്നുവെന്നുമായിരുന്നു അര്‍ജുന്റെ മറുപടിയ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശകന് മറുപടി നല്‍കിയത്. ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനും സഹോദരിയായ അന്‍ഷുലയുമായിരുന്നു. അവരുടെ ജീവിതത്തില്‍ ഏറ്റവും വിഷമഘട്ടം വന്നപ്പോള്‍ താന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ലെങ്കില്‍ ഇങ്ങനെ പറയാമായിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതിനും വിലയിരുത്തുന്നതിനും മുൻപ് ആലോചിക്കണമെന്നും വരുൺ ധവാന്റെചിത്രം ഡിപിയായി ഉപയോഗിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അർജുൻ ട്വീറ്റ് ചെയ്തു.