സ്‌കൂള്‍ വിദ്യാര്‍ത്ഥിനികൾക്കുനേരെ നഗ്‌നതാ പ്രദർശനം; നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

0

പാലക്കാട് :സ്കൂള്‍ കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഒറ്റപ്പാലം പത്തിരിപ്പാലയിലുള്ള പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് നടപടി.

ഒറ്റപ്പാലം പത്തിരിപ്പാല ചന്തയ്ക്കു സമീപം നിര്‍ത്തിയിട്ട കാറിലിരുന്നു നഗ്നതാ പ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി.പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

ഐപിസി സെക്ഷന്‍ 509, കേരളാ പൊലീസ് ആക്റ്റ് 119ബി എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീകളുടെ സ്വകാര്യതെയെ ബാധിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുക്കുകയോ വാക്കുകള്‍കൊണ്ടോ പ്രത്യേക ശബ്ദംകൊണ്ടോ ആംഗ്യങ്ങളിലൂടെയോ ശല്യം ചെയ്യുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പുകള്‍ ചുമത്താറുള്ളത്.