മെല്‍ബണ്‍: – ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ക്ലേയ്റ്റണ്‍ സൗത്തില്‍ പണികഴിപ്പിച്ചിട്ടുള്ള സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കാവല്‍ പിതാവുമായിരിക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ 114- ാ മത് ഓര്‍മ്മപെരുന്നാള്‍ സഭയാകമാനം കൊണ്ടാടുന്നതിന്റെ ഭാഗമായി മെല്‍ബണിലും നവംബര്‍ 5 ശനിയാഴ്ചയും 6 ന് ഞായറാഴ്ചയും വളരെ വിപുലമായ തോതില്‍ ആഘോഷിക്കും. തിരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി റവ.ഫാ. പ്രദീപ് പൊന്നച്ചന് നിര്‍വ്വഹിച്ചു. ശനിയാഴ്ച വൈകീട്ട് 6.30 ന് നടക്കുന്ന സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി വികാരി റവ.ഫാ. വര്‍ഗീസ് ചെറിയാന് വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വ്വാദം, കൈമുത്തല്‍, നേര്‍ച്ച, തുടര്‍ന്ന് ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും 8.45 ന് വിശുദ്ധ കുര്‍ബ്ബാനയുംപള്ളിക്ക് ചുറ്റിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും നടക്കും. തുടര്‍ന്ന് നേര്‍ച്ചയായി പഴവും നെയ്യപ്പവും വിശ്വാസികള്‍ക്ക് നല്‍കും 11.30 ന് വഴിപാടര്‍പ്പിക്കുന്ന സാധനങ്ങളുടെ ലേലവും ഒരു മണിക്ക് നേര്‍ച്ചസദ്യ വിളമ്പും കഴിയുന്നതോടെ പെരുന്നാളുകളുടെ ചടങ്ങുകള്‍ പര്യവസാനിക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് റവ.ഫാ. പ്രദീപ് പൊന്നച്ചന്, അസിസ്റ്റന്റ് വികാരി റവ.ഫാ. സജു ഉണ്ണൂണ്ണി, ട്രസ്റ്റി എം.സി. ജേക്കബ്ബ്, സെക്രട്ടറി ജി ബിന്‍ മാത്യൂ, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ മറ്റ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Latest Articles
അവധിക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; സിംഗപ്പൂരിലെ ജീവനക്കാരിക്ക് 3 ലക്ഷം രൂപ പിഴ
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു....
Popular News
തിയറ്ററില്‍ പരാജയം, പക്ഷേ ഒടിടിയില്‍ അടിച്ചുകേറി ആ മലയാള ചിത്രം
സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില...
ബസിന് ‘ഇസ്രായേൽ’ എന്ന് പേരിട്ടു, വിവാദമായതോടെ ‘ജറുസലേം’ എന്നാക്കി ഉടമ
കര്‍ണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി....
ട്വന്റി ട്വന്റി പരമ്പര: ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 222
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാ്റ്റ് ചെയ്ത ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയത് 222 റണ്‍സിന്റെ വിജയലക്ഷ്യം. 34 പന്തില്‍ നിന്ന് ഏഴ് സിക്സും നാല് ബൗണ്ടറിയുമടക്കം...
സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും നിർബന്ധം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എംവിഡി
കൊച്ചി: കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കുട്ടികൾക്ക് സുരക്ഷ ഉറപ്പു വരുത്താൻ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ്...
വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകൾ രത്തൻ ടാറ്റയുടെ ഗാരേജിൽ എന്നും ഇടം പിടിച്ചിരുന്നു
ടാറ്റ സൺസിൻ്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തൻ ടാറ്റ (86) വിടപറഞ്ഞിരിക്കുന്നു. ടാറ്റ മോട്ടോഴ്സ് ഉൾപ്പെടെയുള്ള നിരവധി കമ്പനികളെ രത്തൻ ടാറ്റ വലിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. ഇന്ന്, വാഹന സുരക്ഷയുടെ...