ഇന്നും അവിവാഹിതയായി തുടരാന്‍ കാരണം ആ നടന്‍; തുറന്നു പറഞ്ഞു തബു

0

മുന്‍പ് ഒരു അഭിമുഖത്തില്‍ താന്‍ ഇന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ കാരണം അജയ് ദേവ്ഗണ്‍ ആണെന്നാണ് തബു പറഞ്ഞിരുന്നത്. താൻ വിവാഹം കഴിക്കാത്തതിന് കാരണം നടൻ അജയ് ദേവ്​ഗണാണെന്നാണ് തബു 2017 ൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അജയ് ദേവ്ഗണും തബുവും കസിന്‍ സമീര്‍ ആര്യനും ഒരുമിച്ച്‌ കളിച്ച്‌ വളര്‍ന്നവരാണ്. കൗമാരകാലത്ത് ഇരവായിരുന്നു തന്റെ ബോഡി ഗാര്‍ഡ്‌സ് എന്ന് തബു പറയുന്നു.

‘അന്നൊക്കെ ഞാനെവിടെയെങ്കിലും പോയാല്‍ പിന്നാലെ ഞാനറിയാതെ വരും. ഏതെങ്കിലും ചെറുപ്പക്കാരന്‍ എന്നെ ശല്യം ചെയ്യുകയോ, എന്റെ പിന്നാലെ നടക്കുകയോ ചെയ്താല്‍ അവനെ വളഞ്ഞിട്ട് തല്ലി ഭീഷണിപ്പെടുത്തും. അതൊക്കെ കൊണ്ടാണ് ഞാന്‍ വിവാഹം ചെയ്യാതെ പോയത്’ എന്നാണ് തബു പറഞ്ഞത്. താന്‍ എന്താണ് ചെയ്തത് എന്നതിനെ കുറിച്ച്‌ ഇപ്പോള്‍ അജയ് ദേവ്ഗണിന് വേണമെങ്കില്‍ ഒന്നും പശ്ചാതാപിയ്ക്കാം എന്നും തമാശയായി തബു പറഞ്ഞു.

ചിലപ്പോള്‍ ഞാന്‍ അജയ് ദേവ്ഗണിനോട് പറയാറുണ്ട് എനിക്ക് വേണ്ടി ഒരു ചെറുക്കനെ കണ്ടു പിടിക്കാന്‍. അജയ് ദേവ്ഗണ്‍ എപ്പോഴും എന്റെ അടുത്ത സുഹൃത്താണ്. ഷൂട്ടിങ് സെറ്റില്‍ ആണെങ്കിലും അജയ് ഉണ്ടെങ്കില്‍ എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെടുമെന്നും തബു പറഞ്ഞു.

മീര നായർ ഒരുക്കിയ എ സ്യൂട്ടബിൾ ബോയ് എന്ന ചിത്രത്തിലാണ് തബു ഒടുവിൽ വേഷമിട്ടത്. നെറ്റ്ഫ്ലിക്സ് സീരീസായി പുറത്തിറങ്ങിയ ചിത്രത്തിൽ ഇഷാൻ ഖട്ടർ, ടാന്യ മണിക്ക് ടാല എന്നിവരും വേഷമിട്ടിരുന്നു.